അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന ‘ജെറി’ റിലീസിനൊരുങ്ങുന്നു. ചിത്രം ഫെബ്രുവരി ഒൻപത് മുതൽ തിയേറ്ററുകളിലെത്തും. കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾ.
ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്സണും ജോയ്സണും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഒരു എലിയെ കേന്ദ്രീകരിച്ച് ആണ് സഞ്ചരിക്കുന്നത്. ചിത്രത്തിന് നൈജിൽ സി മാനുവലാണ് തിരക്കഥ തയ്യാറാക്കിയത്.
ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരിഗമ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയ ചിത്രത്തിന്റെ പ്രോമോ വീഡിയോക്ക് വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക