2023ലെ ഏറ്റവും അവസാനത്തെ ഹിറ്റ് ചിത്രം ആയിരുന്നു മോഹൻലാൽ വക്കീലായി വന്ന ‘നേര്’. ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെട്ടതായിരുന്നു. തുറന്നുകാട്ടിയ പ്രമേയം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം തിയറ്റർ യാത്ര അവസാനിപ്പിച്ച് ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുകയാണ്. നാളെ മുതൽ ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.
പുറത്തിറങ്ങിയ ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം ലഭിച്ച ചിത്രം കേരളത്തിലെ എക്കാലത്തെലും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ലഭിച്ച ചിത്രങ്ങളുടെ പട്ടികയിലും ഇടം പിടിക്കാൻ സാധിച്ചു. ആദ്യം ഒൻപതാം സ്ഥാനം സ്വന്തമാക്കിയ നേര് പതിയെ നില മെച്ചപ്പെടുത്തുക ആയിരുന്നു. അനശ്വര രാജനാണ് ചിത്രത്തിലെ നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക