അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്കായി അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. രാമജന്മഭൂമിയിലേക്ക് വിശ്വാസികൾ ഒഴുകിയെത്തുകയാണ്. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി, പ്രത്യേക ക്ഷണിതാക്കൾ രാവിലെമുതൽ തന്നെ ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു. കനത്ത സുരക്ഷാവലയമാണ് ക്ഷേത്രപരിസരത്ത് സജ്ജമാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠാ ചടങ്ങിനായി രാവിലെ 10.25-ഓടെ അയോധ്യ വിമാനത്താവളത്തിൽ ഇറങ്ങും. 10.55-ഓടെ രാമക്ഷേത്രത്തിൽ എത്തും. അയോധ്യ ചടങ്ങിനോട് അനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക