ചര്‍മ്മസംരക്ഷണത്തിനായി ആര്യവേപ്പ് ഉപയോഗിക്കുന്നത് വളരെയേറെ നല്ലതാണ്. അത്രമാത്രം കാര്യങ്ങള്‍ ചെയ്യാനാകുന്ന പ്രകൃതിദത്തമായ ഘടകമാണിത്. വിവിധ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതനെക്കാള്‍ ഏറ്റവും നല്ലത്, ആര്യവേപ്പിന് ഇലകള്‍ നേരിട്ട് ഉപയോഗിക്കുന്നതാണ്. മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകള്‍ മായാനും മുഖം തിളക്കമുള്ളതാക്കാനുമെല്ലാം ഇത് ഒത്തിരി സഹായിക്കും.
മുഖക്കുരു മാറാൻ ഒരുപിടി ആര്യവേപ്പില അരച്ച് പേസ്റ്റ് പരുവത്തിലാക്കാം. ഇനി, ഇതിലേക്ക് അല്പം കടലമാവും റോസ് വാട്ടറും ചേര്‍ക്കുക. നന്നായി ചേര്‍ത്ത് യോജിപ്പിച്ച ഈ മിക്സ് മുഖത്ത് പുരട്ടി ഉണങ്ങിക്കഴിഞ്ഞ് നേരിട്ട് കഴുകിക്കളയാതെ, അല്പം വെള്ളം തൊട്ട് മുഖത്ത് അധികം ബലം കൊടുക്കാതെ തേച്ചുകൊണ്ടിരിക്കണം.
മുഖത്തെ കറുത്ത കുത്തുകളും പാടുകളും മാറാനായി, ആര്യവേപ്പില അരച്ച് ഇതില്‍ അല്പം കട്ടത്തൈര് കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. നന്നായി ഉണങ്ങിയ ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക