ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ നടന് കാൽമുട്ടിന് ശസ്ത്രക്രിയ നടന്നതായി റിപ്പോര്‍ട്ട്.
വളരെക്കാലമായി താരം കാല്‍മുട്ടിനും തോളിനും വേദന അനുഭവിക്കുകയായിരുന്നു. എന്നാല്‍, കാല്‍മുട്ടിന് ചെറിയ ശസ്ത്രക്രിയയാണ് നടത്തിയിരിയ്ക്കുന്നത് എന്നാണ് സൂചനകള്‍.
അതേസമയം, ‘ദേവര’ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്ന സെയ്ഫ് അലി ഖാൻ. ജൂനിയർ എൻടിആറും ജാൻവി കപൂറും അഭിനയിക്കുന്ന ‘ദേവര’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന് കാൽമുട്ടിനും തോളിനും പരിക്കേറ്റതായി നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക