നടൻ വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു ‘മാരീശൻ’ എന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതൽ ആരംഭിച്ചു. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സുധീഷ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്.
ഈ ചിത്രം ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഇപ്പോൾ പുറത്തുവന്ന ‘മാരീശ’ന്റെ പോസ്റ്ററും ഇക്കാര്യം ശരിവയ്ക്കുന്നതാണ്. ‘വേട്ടയും വേട്ടക്കാരനും’ (The Hunt & the hunter!) എന്ന ടാഗ് ലൈനുമായാണ് ഈ ചിത്രം എത്തുന്നത്.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കലൈസെൽവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജീവയും ‘മാരീശൻ’ സിനിമയിൽ പ്രധാന വേഷത്തിലുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക