സർക്കാർ ഭൂമി മാത്യു കുഴൽനാടൻ എംഎൽഎ കയ്യേറി എന്ന വിജിലൻസിന്റെ കണ്ടെത്തൽ റവന്യൂ വിഭാഗം ശരിവെച്ചു. വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിൽ പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധികഭൂമി മാത്യു കുഴൽ നാടിന്റെ പക്കൽ ഉള്ളതായി കണ്ടെത്തി.
ചിന്നക്കാനാലിലെ മാത്യു കുഴൽ നാടന്റെ റിസോർട്ട് പണിത ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ട് എന്നും ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് നികുതിവെട്ടിപ്പ് നടത്തി എന്നും 50 സെന്റ് പുറമ്പോക്ക് കയ്യേറി എംഎൽഎ മതിൽ നിർമ്മിച്ചെന്നും ഭൂമി രജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തൽ.
എംഎൽഎയുടെ റിസോർട്ട് സ്ഥിതി ചെയ്യുന്നത് 2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലത്തായതിനാൽ ഈ സ്ഥലം വിൽപ്പന നടത്താൻ സാധിക്കില്ല. ഈ സ്ഥലത്തിൽ മിച്ച ഭൂമിയുള്ള വിവരം മറച്ചു വെച്ചാണ് സ്ഥലം രജിസ്റ്റർ ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക