ജനുവരി 25 മുതൽ യുഡിഎഫ് ഉഭയ കക്ഷി ചർച്ചകൾ ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ആദ്യദിനത്തിൽ കൂടിക്കാഴ്ച നടത്തും.
മുസ്ലിം ലീഗുമായി ജനുവരി 29 നും ആർഎസ്പി, കേരള കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ജനുവരി 30നും കേരള ഡെമോക്രാറ്റിക് പാർട്ടി ജെ എസ് എസുമായി ജനുവരി 31നും കൂടിക്കാഴ്ച നടത്തും. സിഎംപി, ഫോർവേർഡ് ബ്ലോക്ക് എന്നീ പാർട്ടി പ്രതിനിധികളുമായി ഫെബ്രുവരി ഒന്നിനാണ് ചർച്ച നടത്തുക.
നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സഭാ നടപടികൾ കഴിഞ്ഞയുടെ നിശ്ചയിച്ച ദിവസങ്ങളിൽ ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ചകൾ മെന്റ് ഹൗസിൽ വെച്ച് നടക്കുമെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക