പീക്കി ബ്ലൈൻഡേഴ്സിനെ അനുസ്മരിപ്പിക്കുന്ന വേഷപ്പകർച്ചയുമായി പ്രിയ താരം പ്രണവ് മോഹൻലാൽ. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. ‘ബൈ ഓർഡർ ഓഫ് ദി പീക്കി ബ്ലൈൻഡേഴ്സ്’ എന്ന അടിക്കുറിപ്പോടെ താരം തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.
താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് പ്രണവിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത താരം യാത്രയും സാഹസികതയും സംഗീതവും ഇഷ്ടപ്പെടുന്ന ആളാണ്. സാധാരണ യാത്രക്കിടയിലെ നിമിഷങ്ങൾ പങ്കുവെക്കാറുള്ള താരം പങ്കുവെച്ച സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
‘ഹൃദയം’ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനും പ്രണവും ഒന്നിക്കുന്ന ‘വർഷങ്ങൾക്കുശേഷം’ എന്ന ചിത്രം വിഷു റിലീസായി തിയേറ്ററുകളിൽ എത്തും. പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, നിവിൻപോളി, ബേസിൽ ജോസഫ്, അജു വർഗീസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
https://www.instagram.com/p/C2eP_PctZge/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക