കമല്‍ ഹാസന് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. മണി രത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദുല്‍ഖര്‍ സല്മാന്, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവരാണ് ആ താരങ്ങൾ. സിനിമയുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചു.
കരിയറില്‍ ഇത് രണ്ടാം വട്ടമാണ് മണി രത്നവും കമലും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം നായകന് ആണ് ഇരുവരും ഇതിനുമുന്‍പ് ഒന്നിച്ച ഏക ചിത്രം. ജയം രവി, തൃഷ, ഗൗതം കാര്‍ത്തിക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ടൈറ്റിൽ പ്രഖ്യാപിച്ച ചിത്രമാണിത്. ചിത്രം ആക്ഷന്‍ പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന.
ചിത്രത്തില്‍ രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് കമല്‍ ഹാസന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മണി രത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒന്നിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക