നരേൻ നയാകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ആത്മ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നടൻ ജയംരവി തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് പോസറ്റർ റിലീസ് ചെയ്തത്.
സുഗീതിന്റെ സംവിധാനത്തിൽ ഒരു മിസ്റ്ററി ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഓട്ടിസം ബധിതനായ ചെറുപ്പക്കാരനായാണ് നരേൻ എത്തുന്നത്. വൈതി എന്നാണ് നരേന്റെ കഥാപാത്രത്തിന്റെ പേര്.
തനിക്ക് വളരെ പ്രിയപ്പെട്ട ഒരു സിനിമയാണ് ആത്മ എന്നും, ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നാണ് വൈതി എന്ന തന്റെ കഥാപാത്രമെന്നും നരേൻ പറയുന്നു.
യുഎഇയിലെ കദ്രിസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നജീബ് കാദിരിയാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രശസ്ത സംവിധായകൻ സുശീന്ദ്രനാണ് സിനിമയുടെ നിർമ്മാതാവ്.
രാകേഷ് എൻ ശങ്കർ കഥയും തിരക്കഥയും ഒരുക്കുന്നു. ‘ദില്ലുക്കു ദുഡ്ഡു 2’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളി താരം ശ്രദ്ധ ശിവദാസാണ് ആത്മയിലെ നായിക.
ബാല ശരവണൻ, കാളി വെങ്കട്ട്, കനിക, വിജയ് ജോണി തുടങ്ങി നിരവധി പ്രമുഖ താരങ്ങളും താരനിരയിൽ ഉൾപ്പെടുന്നു. ഫിലിപ്പിനോ താരങ്ങളായ ഷെറിസ് ഷീൻ അഗദും ക്രിസ്റ്റീൻ പെന്റിസിക്കോയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക