വാഷിങ്ടണ്‍: നാസയുടെ ചൊവ്വാ ദൗത്യ പേടകമായ ഇന്‍ജനുവിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ജനുവരി 18ന് അവസാന ലാന്‍ഡിംഗിനിടെ ചിറകുകൾക്ക് വന്ന കേടുപാടുകളാണ് പ്രവർത്തനം അവസാനിപ്പിക്കാൻ കാരണം. രണ്ട് വര്‍ഷത്തിനിടെ 72 തവണയായി 17 കിലോമീറ്റര്‍ ദൂരം പറന്ന ശേഷമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. പ്രതീക്ഷിച്ചതിനുപരിയായി 14 അധികപ്പറക്കലുകള് പൂര്‍ത്തിയാക്കാന്‍ ഇന്‍ജനുവിനിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.
ചൊവ്വയിലെ എയര്‍ഫീല്‍ഡ് ചി എന്ന പ്രദേശത്താണ് ഇന്‍ജനുവിറ്റി അവസാനമായി ലാന്‍ഡ് ചെയ്തത്. റോട്ടോര്‍ ബ്ലേഡുകള്‍ക്ക് തകരാര്‍ സംഭവിച്ചുവെന്നും ഇനി ഉപയോഗിക്കാൻ കഴിയില്ലെന്നും നാസ അറിയിച്ചു. ഭാവിയിലെ ചൊവ്വാ പര്യവേഷണങ്ങള്‍ക്ക് വഴികാട്ടിയാണ് ഇന്ജനുവിനിറ്റിയെന്നും നാസ പ്രസ്താവനയില്‍ അറിയിച്ചു. 2021 ഫെബ്രുവരിയിലാണ് ഇന്ജനുവിനിറ്റി ചൊവ്വാ ദൗത്യം ആരംഭിച്ചത്. മാതൃപേടകമായ പെഴ്സിവിയറന്സിന് വഴികാട്ടാനും ഇന്‍ജനുവിനിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക