പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്നാണ് മിക്കവരുടേയും അറിവ്. പച്ചമുട്ടയില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും പാകം ചെയ്ത മുട്ടയിലെ 90 ശതമാനം പ്രോട്ടീനും പച്ചമുട്ടയിലെ 50 ശതമാനം പ്രോട്ടീനും മാത്രമാണ് മനുഷ്യ ശരീരം ആഗിരണം ചെയ്യുന്നത്. എന്നാൽ പച്ചമുട്ടയില്‍ സാല്‍മൊണെല്ല എന്നൊരു ബാക്ടീരിയ കാണപ്പെടാൻ സാധ്യതയുണ്ട്.
അതുകൊണ്ട് തന്നെ കുട്ടികൾക്കും മറ്റും പച്ചമുട്ട നൽകാൻ പാടില്ല. പ്രായമായവരും എച്ച്ഐവി, ട്യൂമര്‍ എന്നിവ ബാധിച്ചവരും പ്രമേഹബാധിതരുമെല്ലാം പച്ചമുട്ട ഒഴിവാക്കണം. കൂടാതെ മുട്ട എപ്പോഴും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക