ഇടുക്കി നെടുംകണ്ടത്തെ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുംകണ്ടം സ്വദേശി അശോക വനം കല്ലുപുരയ്ക്കകത്ത് പ്രവീണിനെയാണ് കാരിത്തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിലും വയറ്റിലും കുത്തേറ്റ പാടുകളുമായി വീട്ടു മുറ്റത്ത് കിടക്കുന്ന പ്രവീണിനെ ആദ്യം കണ്ടത് അച്ഛൻ ഔസേപ്പച്ചനാണ്.
ഇയാളുടെ അടിവയറ്റിൽ മാത്രം നാല് കുത്തേറ്റ പാടുകൾ ഉണ്ട്. രാവിലെ ആറു മണിക്കും എട്ടു മണിക്കും ഇടയിൽ നടന്ന സംശയിക്കുന്ന സംഭവത്തിൽ ഉടുമ്പൻ ചോല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് സംഭവം കൊലപാതകം ആണെന്നാണ് സംശയിക്കുന്നത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക