റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കലന്തൂർ എൻ്റർടൈൻമെൻ്റിന്റെ ബാനറിൽ കലന്തൂർ ഈ ചിത്രത്തിന്റെ നിർമ്മാണം. ഹ്യൂമറിന്റെ വക്താക്കളാണ് നാദിർഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും കൈകാര്യം ചെയ്യുന്നത്.
ഇരുട്ടിന്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിർഷ പ്രേക്ഷകരെ എത്തിക്കുന്നത്. രാത്രിയും പകലും ഉൾപ്പെടുന്നതാണ് ഒരു ദിവസം. പകൽ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവർ പലതും കാണുകയും കേൾക്കുകയും ചെയ്യും പക്ഷെ അതിൽ പലതും പുറത്തു പറയാൻ പറ്റാത്തതാകും അത്തരം ചില സംഭവങ്ങളിലേക്കാണ് ഈ ചിത്രം നമ്മെ എത്തിക്കുന്നത്.
അർജുൻ അശോകനും പുതുമുഖം മുബിൻ.എം. റാഫിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദേവികസഞ്ജയ് ആണ് നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക