കോഴിക്കോട്: ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് അധ്യാപകനെതിരെ പോക്സോ ചുമത്തി കേസെടുത്തു. പെരുവണ്ണാമൂഴി പൊലീസാണ് അധ്യാപകനെതിരെ കേസെടുത്തത്. ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തുന്നത്. ഡോക്ടർ പൊലീസിനെയും ചൈൽഡ് ഹെല്പ് ലൈനെയും കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അധ്യാപകനെതീരെ കേസെടുത്തു. അതേസമയം, പ്രതിയായ അധ്യാപകൻ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക