മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജിപി എന്ന പേരിൽ അറിയപ്പെടുന്ന ഗോവിന്ദ് പത്മ സൂര്യ. ജിപിയും സിനിമ സീരിയൽ താരം ഗോപിക അനിലും തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ജിപിയുടെ പ്രിയ സുഹൃത്ത് പേളി മാണി ജിപിയുടെ വിവാഹത്തിൽ പങ്കെടുത്തു എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
“ഒരു കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്… അതാണ് ഡാ സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെറുക്കുന്നവർ പറയും എന്നും എനിക്കറിയാം. എനിക്ക് കുഴപ്പമില്ല. ഞാൻ സാരി ധരിക്കാത്തതിൽ ഖേദിക്കുന്നു” എന്ന അടിക്കുറിപ്പോടെ വിവാഹ ഫോട്ടോയിൽ എഡിറ്റ് ചെയ്ത് ചേർത്ത പേളിയുടെ ഫോട്ടോയാണ് താരം പങ്കുവെച്ചത്.
നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് പേളി മാണി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക