ജയം രവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സൈറൺ. ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി ഭാഗ്യരാജാണ്. കീർത്തി സുരേഷും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ നായികമാർ.
ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജയം രവിയും അനുപമ പരമേശ്വരനുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.
കവിതാമരയുടെ വരികൾ സിദ്ധ് ശ്രീറാമാണ് ആലപിച്ചിരിക്കുന്നത്. ജിവി പ്രകാശാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. വളരെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ ജയം രവി എത്തുന്നത്.
ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ കീർത്തി സുരേഷ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക