കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരന്റെ കൈയിൽനിന്നും 1.89 കോടി രൂപയുടെ സ്വർണം പിടികൂടി.
ഷൂകളുടെ സോളിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ 1473 ഗ്രാം സ്വർണ്ണവും വിമാനത്താവളത്തിലെ ശുചിമുറിയിലെ ടോയ്ലറ്റ്ന്റെ ഫ്ലഷ് നോബിന്റ ഉള്ളിൽ ഒളിപ്പിച്ച നിലയില്‍ 1533 ഗ്രാം സ്വർണവുമാണ് കണ്ടെത്തിയത്.
രണ്ട് കേസുകളിലായി മൂന്ന് കിലോ സ്വർണം പിടികൂടി. ഡിആർഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ ഉപേക്ഷിപ്പെട്ട സ്വർണം കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക