നടി ദിവ്യ പിള്ളയെ കേന്ദ്ര കഥാപാത്രം ആക്കി വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്ധകാര’. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും.
ത്രില്ലർ ചിത്രമായി ഒരുക്കിയിരിക്കുന്ന ‘അന്ധകാര’ യിൽ ദിവ്യ പിള്ളയെ കൂടാതെ ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗർ, ആന്റണി ഹെൻട്രി, മറീന മൈക്കിൾ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
എ എൽ അർജുൻ ശങ്കർ, പ്രശാന്ത് നടേശൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സജീർ ഗഫൂർ ഏസ് ഓഫ് ഹെർട്സ് സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. അനന്തു വിജയ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോ വി നാരായണനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക