പൂക്കളുടെ വസന്തമൊരുക്കുകയാണ് രാഷ്ട്രപതി ഭവനിലെ അമ്യത് ഉദ്യാൻ. വർഷത്തിലൊരിക്കൽ മാത്രം പൊതുജനങ്ങൾക്കായി പ്രവേശനം അനുവദിക്കുന്ന അമൃത് ഉദ്യാൻ ഈ ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച സന്ദർശകർക്കായി തുറക്കുകയാണ്.
രാഷ്ട്രപതി ഭവൻ സാധരണക്കാർക്ക് ഒരു കൗതുകം നിറഞ്ഞ കാഴ്ചയാണ്. ലോകത്തിലെ ഏറ്റവും വലിയ വാസസ്ഥലങ്ങളിൽ ഒന്നായ രാഷ്ട്രപതി ഭവൻ ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ ആണുള്ളത്.
രാഷ്ട്രപതി ഭവൻ കാണാൻ അത്ര എളുപ്പമല്ലെങ്കിലും സാധാരണക്കാർക്ക് രാഷ്ട്രപതി ഭവനിൽ കാണാൻ സാധിക്കുന്ന ഒരിടമുണ്ട്. അതാണ് അമൃത് ഉദ്യാൻ.
മുഗൾ ഗാർഡൻ എന്നറിയപ്പെട്ടിരുന്ന അമൃത് ഉദ്യാൻ ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. ഉദ്യാനത്തിന്റെയും അപൂർവ്വങ്ങളായ പൂക്കളുടെയും ചെടികളുടെയും മനോഹരമായ കാഴ്ചയാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.
മുഗൾ രാജാക്കന്മാരാണ് ഇന്ത്യയിൽ വിശാലമായ ഉദ്യാനങ്ങൾ ഒരുക്കിയത്. ഈയൊരു കടപ്പാടുകൊണ്ടുകൂടിയാണ് മുഗൾ ഗാർഡൻ എന്ന് രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തെ വിളിച്ചിരുന്നത്.
1920കളിലാണ് രാഷ്ട്രപതി ഭവനില്‍ മുഗള്‍ ഗാര്ഡന് വച്ചുപിടിപ്പിച്ചത്. ഈ വർഷം ജനുവരിയില്‍ പൂന്തോട്ടത്തിന് അമൃത് ഉദ്യാൻ എന്ന് പേരുമാറ്റുകയായിരുന്നു.
വാടി കൊഴിയാത്ത ചരിത്രമാണ് ഈ പൂവാടിക്കുള്ളത്. മുഗള്‍ ശൈലിയും ഇംഗ്ലീഷ് ശൈലിയും ചേര്‍ന്ന രീതിയിലാണ് ഉദ്യാനം പണികഴിപ്പിച്ചിട്ടുള്ളത്.
ടുലിപ്, ഏഷ്യാറ്റിക് ലില്ലി, ഡാഫോഡില്‍സ് എന്നിവയുടെ 150ല്‍പരം ഇനങ്ങള്‍ ഇവിടെയുണ്ട്. ഇവയിൽ ചിലത് ശൈത്യകാലത്ത് മാത്രം വിരിയുന്നു. ഋതുഭേദത്തിനനുസരിച്ച് പുഷ്പിക്കുന്ന 70 ഇനം ചെടികളാണ് ഇവിടെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക