കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. കുറ്റവിമുക്ത ആക്കണമെന്ന് ആവശ്യപ്പെട്ട് ജോളി സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജി ഈ മാസം ആദ്യം പരിഗണിക്കുന്നതിനായി സുപ്രീംകോടതി മാറ്റി വെച്ചിരുന്നു.
2019 ഒക്ടോബർ നാലിനാണ് കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരുടെ കൊലപാതകത്തിന്റെ കഥ പുറംലോകം അറിയുന്നത്. രണ്ടായിരത്തി രണ്ടു മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറുപേർ മരണപ്പെടുന്നത്.
ഒരേ കുടുംബത്തിലെ അംഗങ്ങളായ റിട്ടയേർഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഇദ്ദേഹത്തിന്റെ ഭാര്യയും റിട്ടയേഡ് അധ്യാപികയുമായ അന്നമ്മ തോമസ്, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ എം എം മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജൂ സ്കറിയയുടെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് 2002 മുതൽ 2016 വരെയുള്ള കൊല്ലപ്പെട്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക