പാലക്കാട് ജംഗ്ഷനിൽ നിന്നും അയോധ്യയിലേക്ക് പുറപ്പെടാനിരുന്ന അയോധ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. തിരക്ക് കാരണമാണ് അയോധ്യയിലേക്ക് തീർത്ഥാടകരുമായി ഇന്ന് പുറപ്പെടാൻ ഇരുന്ന ട്രെയിൻ റദ്ദാക്കിയത് എന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം.
കേരളത്തിൽ നിന്നും അയോധ്യ യിലേക്കുള്ള ആദ്യ സർവീസ് ആയിരുന്നു ഇന്ന് പുറപ്പെടാൻ ഇരുന്നത്. ഇതാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ തിരക്ക് കാരണം ആവശ്യത്തിന് കോച്ചുകൾ ലഭിച്ചില്ലെന്നാണ് ട്രെയിൻ റദ്ദാക്കിയതിന്റെയിൽവേ നൽകുന്ന വിശദീകരണം.
യാത്രയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും മുൻകൂട്ടി പറഞ്ഞ മറ്റു തീയതികളിൽ മാറ്റമുണ്ടോ എന്ന വിവരവും പിന്നീട് അറിയിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. അയോധ്യയിലേക്ക് തിരുവനന്തപുരത്തുനിന്നുള്ള ഇരുന്ന ട്രെയിനും ഉണ്ടാകില്ല.
വരുന്ന മാസം രണ്ടാം ആഴ്ചയിൽ യാത്ര നടന്നേക്കുമെന്നാണ് തിരുവനന്തപുരം ഡിവിഷൻ പി ആർ ഒ അറിയിച്ചിരിക്കുന്നത് എങ്കിലും അയോധ്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം റെയിൽവേ ഇതുവരെയും പുറത്തിറക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക