ന്യൂഡൽഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിനു തുടക്കമായി. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനം ആരംഭിച്ചത്. മോഡി സർക്കാർ രാജ്യത്ത് കൊണ്ടുവന്ന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് നയപ്രഖ്യാപനം. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാറിന്റെ നീക്കം. ധനമന്ത്രി നിര്‍മ്മല സീതാരാമന് നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. 10 ദിവസം നീണ്ട് നില്ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒമ്പതിന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക