ഉറക്കമില്ലായ്മ ഇന്ന് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ്. പകലന്തിയോളം അലച്ചിലാണെങ്കിലും ക്ഷീണം കൊണ്ടു പോലും ഉറങ്ങാന്‍ സാധിക്കാത്തവരായിരിക്കും മിക്കവരും. ടെന്‍ഷന്‍, ആരോഗ്യപരമായ മറ്റ് കാരണങ്ങള്‍ എന്നിവയായിരിക്കും ഉറക്കത്തെ അകറ്റി നിർത്തുന്നത്. നല്ല ഉറക്കമുണ്ടാകാനുള്ള ഒരു കുറുക്ക് വഴിയാണ് ബനാന ടീ. പേര് പോലെ തന്നെ വാഴപ്പഴമാണ് ഈ ടീയിലെ പ്രധാന ചേരുവ.
ബനാന ടീ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. വാഴപ്പഴം, വെള്ളം, കറുവപ്പട്ട തോല് എന്നിവയാണ് ബനാന ടീ തയ്യാറാകാനായി വേണ്ടത്. ഒരു പാത്രത്തിൽ വാഴപ്പഴം എടുത്ത് വെള്ളമൊഴിച്ച് തിളപ്പിക്കുക. ശേഷം ഈ വെള്ളം ഒരു പാത്രത്തിലേക്ക് ഊറ്റിയെടുത്ത് അരിപ്പയിൽ അരിച്ച് ചൂടോടെ കുടിക്കാം. നല്ല ഫലം ലഭിക്കാൻ തിളപ്പിച്ച വാഴപ്പഴം തോലോടുകൂടി കഴിക്കാം. രാത്രി കിടക്കുന്നതിന് മുമ്പായി ഈ ബനാന ടി കുടിക്കുക. അതുപോലെ പുഴുങ്ങിയ പഴം കഴിക്കുന്നതും നല്ല ഉറക്കം കിട്ടാന്‍ ഒരുപാട് സഹായിക്കും. വാഴപ്പഴത്തിന്റെ തോലില്‍ മഗ്നീഷ്യം വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ഉറക്കത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക