വയനാട്: വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ തണ്ണീർ കൊമ്പനെ മയക്കുവെടി വച്ചു. ഏറെനേരം നാട്ടുകാരെയും ദൗത്യ സംഘത്തെയും ഭീതിയിലാഴ്ത്തിയ ശേഷം പ്രദേശത്തെ വാഴത്തോട്ടത്തിൽ നിലയുറപ്പിച്ച തണ്ണീർ കൊമ്പനെ ദൗത്യസംഘം വെടിവയ്ക്കുകയായിരുന്നു. ആനയുടെ പുറക് വശത്താണ് മയക്കുവെടിയേറ്റത്.
ആന പൂർണമായും മയങ്ങി തുടങ്ങിയിട്ടില്ലാത്തതിനാൽ കുങ്കികളെ ഉപയോഗിച്ച് എലിഫന്റ് ആംബുലൻസിൽ കയറ്റാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി തോൽപ്പെട്ടിയിൽ നിന്നുള്ള യൂക്കാലിപ്സ് മരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച സ്ക്രോളുകൾ തയ്യാറാക്കിയിട്ടുണ്ട്. ശ്രമം വിജയകരമായെന്നും ആന മയങ്ങി തുടങ്ങിയാൽ അനിമൽ ആംബുലൻസിൽ കയറ്റി വനപ്രദേശത്ത് തുറന്നു വിടുമെന്നും വനംവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക