പണ്ടുള്ള തലമുറയുടെ ഒരു പ്രധാന ഭക്ഷ്യശീലമായിരിയുന്നു പഴങ്കഞ്ഞി. ഇന്നത്തെ പലരും ഈ വാക്കു തന്നെ കേൾക്കാനിടയില്ല. രാത്രി വെള്ളത്തിലിട്ടു വച്ച കഞ്ഞിയില്‍ ആവശ്യമെങ്കിൽ അല്പം മോരും ഉപ്പുമിട്ടിളക്കി, കാന്താരി മുളകു ഉടച്ച് കഴിയ്ക്കുന്നതിന്റെ സുഖം ഇപ്പോഴത്തെ തലമുറയ്ക്ക് അറിയാൻ സാധ്യതയില്ല. പഴങ്കഞ്ഞിക്ക് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്.
പഴങ്കഞ്ഞിയുടെ ആരോഗ്യ ഗുണങ്ങള്‍.
1. പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമായി നടക്കുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യും.
2. പഴങ്കഞ്ഞിയിൽ സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയാൻ സാധിക്കുന്നു.
3. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാകുകയും മലബന്ധം കുറക്കുകയും,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യും.
4. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായകമാണ്
5.രക്തസമ്മര്‍ദ്ധം,കൊളസ്ട്രോള്‍,ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക