GLA ഫേസ്ലിഫ്റ്റും AMG GLE 53 കൂപ്പെ ഫെയ്സ്ലിഫ്റ്റും ഇന്ത്യയിൽ അവതരിപ്പിച്ച് ജർമ്മൻ ആഡംബര വാഹന ബ്രാൻഡായ മെഴ്സിഡസ് ബെൻസ്. പുതുക്കിയ GLA മോഡൽ ലൈനപ്പിൽ മൂന്ന് വേരിയൻറുകൾ ഉണ്ട്. GLA 200, GLA 220d 4Matic, GLA 220d 4Matic AMG ലൈൻ എന്നിവയാണ് വേരിയൻറുകൾ. യഥാക്രമം 50.50 ലക്ഷം രൂപ, 54.75 ലക്ഷം രൂപ, 56.90 ലക്ഷം രൂപ എന്നിങ്ങനെയാണ് നിരക്ക്.
പുതിയ മെഴ്സിഡസ് ബെൻസ് GLE കൂപ്പെ ഫേസ്ലിഫ്റ്റിന്റെ അടിസ്ഥാന വില 1.85 കോടി രൂപയിൽ തുടങ്ങുന്നു. സൂചിപ്പിച്ചിരിക്കുന്ന എല്ലാ വിലകളും ഇന്ത്യയിലെ എക്സ്-ഷോറൂം വിലകളാണ്. രണ്ട് മോഡലുകളും അവയുടെ എക്സ്റ്റീരിയറുകളിലേക്കും ഇൻറീരിയറുകളിലും കുറഞ്ഞ അപ്ഡേറ്റുകൾ അവതജരിപ്പിച്ചിട്ടുണ്ട്, അതേസമയം എഞ്ചിൻ കോൺഫിഗറേഷനുകൾ പ്രീ-ഫേസ്ലിഫ്റ്റ് പതിപ്പുകളിൽ നിന്ന് മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക