ബജാജ് ഓട്ടോ 2024 പൾസർ N150, പൾസർ N160 എന്നിവ വിപണിയിൽ. രണ്ട് മോഡലുകളും ഇപ്പോൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളുമായി എത്തുന്നു. പുതിയ ബജാജ് പൾസർ N150 ഇപ്പോൾ കറുപ്പ് വെള്ള എന്നി രണ്ട് നിറങ്ങളിൽ ലഭ്യമാണ്. 2024 ബജാജ് പൾസർ N160 കറുപ്പ്, നീല, ചുവപ്പ് എന്നീ മൂന്ന് പെയിൻറ് സ്കീമുകളിൽ ലഭിക്കും. ഈ ബൈക്കുകളുടെ ബുക്കിംഗ് ആരംഭിച്ചു. വരും ആഴ്ചകളിൽ ഡെലിവറി ആരംഭിക്കും.
2024 ബജാജ് പൾസർ N150, പൾസർ N160 എന്നിവ ഇപ്പോൾ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി സജ്ജീകരിച്ചിരിക്കുകയാണ്. ഈ കൺസോളിൽ തത്സമയ ഇന്ധനക്ഷമത, ശരാശരി മൈലേജ്, ശൂന്യമാക്കാനുള്ള ദൂരം തുടങ്ങിയ ഉപയോഗപ്രദമായ വിവരങ്ങൾ കാണാം. ഇതിൽ ബജാജ് റൈഡ് കണക്ട് ആപ്പ് വഴിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉണ്ട്. ഇൻകമിംഗ് കോളുകൾ സ്വീകരിക്കാനും നിരസിക്കാനും അറിയിപ്പ് അലേർട്ടുകൾ സ്വീകരിക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക