ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ ടിക്കറ്റുകൾക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചു. ‘നമസ്തേ വേൾഡ് സെയിൽ’ എന്ന പേരിലാണ് പുതിയ ഓഫർ ആരംഭിച്ചിരിക്കുന്നത്.
ആഭ്യന്തര, അന്താരാഷ്ട്ര ഫ്ലൈറ്റ് ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ഫെബ്രുവരി അഞ്ച് വരെ മാത്രമേ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കാണ് ഓഫർ ലഭിക്കുക.
എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ആഭ്യന്തര റൂട്ടിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകൾ 1,799 രൂപ മുതലും, അന്താരാഷ്ട്ര റൂട്ടിൽ 10,899 രൂപ മുതലുമാണ് ആരംഭിക്കുന്നത്. അതേസമയം, ആഭ്യന്തര റൂട്ടിലെ ബിസിനസ് ക്ലാസ് നിരക്ക് 10,899 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക