മിക്ക വീടുകളിലും സാധാരണയായി നട്ടുവളർത്തുന്ന ഒരു മരമാണ് മുരിങ്ങ. മുരിങ്ങയിലയ്ക്കും മുരിങ്ങയ്ക്കും മുരിങ്ങയുടെ പൂവിനും ധാരാളം പോഷകഗുണങ്ങളുണ്ട്. ആരോഗ്യദായകമായ നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമായ ഇലവർഗ്ഗമാണ് മുരിങ്ങയില.
മുരിങ്ങക്കായും മുരിങ്ങയിലയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വിവിധ ആരോഗ്യ ഗുണങ്ങൾ ശരീരത്തിന് നൽകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുരങ്ങയിലയുടെ ഗുണങ്ങൾ ഒട്ടും നഷ്ടപ്പെട്ടുപോകാതെ ശരീരത്തിലെത്തിക്കുന്ന മുരിങ്ങ വെള്ളവും പ്രശസ്തമാണ്.
പോഷക സമ്പുഷ്ടമായ ഈ പാനിയം നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അവശ്യ പോഷകങ്ങളുടെ ഒരു കലവറയാണ് മുരിങ്ങ വെള്ളം. പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾക്കൊപ്പം വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളുടെ സമ്പന്നമായ മിശ്രിതം മുരിങ്ങ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു.
ഈ പോഷക സാന്ദ്രത മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുകയും വിവിധ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
വൈറ്റമിൻ എ, സി, ബി1 (തയാമിൻ), ബി 2 (റൈബോഫ്ലേവിൻ), ബി3 (നിയാസിൻ), ബി6, ഫോളേറ്റ് എന്നിവയാൽ സമ്പന്നമാണ് മുരിങ്ങയില. അവയിൽ മഗ്നീഷ്യം, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും ധാരാളമുണ്ട്.
അമിനോ ആസിഡുകളാൽ സമ്പുഷ്ടമാണ് മുരിങ്ങയില. 18 തരം അമിനോ ആസിഡുകൾ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലയ്ക്ക് ആൻറി ഓക്സിഡേറ്റീവ് ഗുണങ്ങളുണ്ട്. പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കാൻ മുരിങ്ങാ വെള്ളം സഹായിക്കും.
ഭക്ഷണത്തിനു ശേഷം മുരിങ്ങയുടെ ഉപയോഗം ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. പോളിഫെനോൾ, ടാന്നിൻസ്, സാപ്പോണിനുകൾ എന്നിവ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു.
മുരിങ്ങയിലയിൽ കെംഫെറോൾ, ക്വെർസെറ്റിൻ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. മുരിങ്ങയില കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാനും വീക്കം സംബന്ധമായ അവസ്ഥകളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
മുരിങ്ങയില കഴിക്കുന്നത് എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മുരിങ്ങ വെള്ളത്തിലെ പച്ച നിറം, അതിലെ ക്ലോറോഫിൽ ഉള്ളടക്കത്തെ സൂചിപ്പിക്കുന്നു. ക്ലോറോഫിൽ വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിരക്കുന്നതിലൂടെ ശരീരത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഈ സവിശേഷതകൾ മുരിങ്ങ വെള്ളത്തെ ഉന്മേഷദായകമായ ഒരു പാനീയമാക്കി മാറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക