തിരുവനന്തപുരം: ആശ വർക്കർമാരുടെ ഹോണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ച് സർക്കാർ. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധനവുണ്ടായിരിക്കുന്നത്. ഇതോടെ പ്രതിഫലം 7000 രൂപയായി ഉയരും. 26,125 പേർക്ക് ഇതിന്റെ ഗുണം ലഭിക്കും.
ആശ പ്രവർത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫലത്തിൽ 31.35 കോടി രൂപ അനുവദിച്ചു. ഹോണറേറിയം പൂർണമായും സംസ്ഥാന സർക്കാറാണ് നൽകുക. അതേസമയം, കേന്ദ്ര സർക്കാർ ആശമാർക്ക് ഇൻസെന്റീവായി നൽകുന്നത് 2000 രൂപ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക