ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ ഇപ്പോൾ റിലീസായി.
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിൻ്റേതായി പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ സോങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്.
കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടർന്നു അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഇതിവൃത്തം.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
നടൻ സലിം കുമാറിന്റെ മകൻ ചന്തു ചിത്രത്തിലൊരു വേഷം ചെയ്യുന്നു. റാപ്പർ വേടൻ, സംഗീത സംവിധായകൻ സുഷിൻ ശ്യാം എന്നിവർ അണിനിരന്ന ‘കുതന്ത്രം ‘ എന്ന പ്രൊമോഷണൽ സോങ് ട്രെൻഡിംഗ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക