ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 3ന് ചിത്രം തീയേറ്ററിൽ എത്തും. കഴിഞ്ഞദിവസം നടികർ തിലകം ശിവാജി ഗണേശന്റെ മകനും അഭിനേതാവുമായ പ്രഭുവിന്റെ സാന്നിധ്യത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരുന്നു.
സൗബിൻ ഷാഹിർ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഭാവനയാണ് നായികയായി എത്തുന്നത്. സൗബിനും ടോവിനോയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിൽ ബാല എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത്.
മൈത്രി മൂവി മേക്കേഴ്സ് നവീൻ യെർനേനിയും വൈ രവിശങ്കറും ഭാഗമാകുന്ന ചിത്രം അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ് സ്പീഡാണ് നിർമ്മിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലീം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്ത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്തു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യാപിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബുസലീം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്ത്,സ്മിനു സിജോ, കൃഷ്ണ സംഗീത്, ബിഗ് ബോസ് ഫെയിം ലച്ചു, ബിഗ് ബോസ് ഫെയിം രജിത്ത്, തിരക്കഥാകൃത്ത് ബിബിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാലാപാർവതി, ദേവിക ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
രതീഷ് രാജ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുവിൻ എസ് സോമശേഖരൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക