ഹോളിവുഡ് നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു. 76 വയസ്സായിരുന്നു. ‘റോക്കി’ എന്ന ചിത്രത്തിലെ അപ്പോളോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ അദ്ദേഹം 28ആം വയസ്സിലാണ് അഭിനയരംഗത്ത് എത്തുന്നത്.
സിൽവർ സ്റ്റാലണിനൊപ്പം ‘റോക്കി’ സിനിമ പരമ്പരയിലെ 4 ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ താരം കൂടിയാണ്. ഉറക്കത്തിൽ സ്വാഭാവിക മരണം സംഭവിച്ചതാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
നിരവധി ടെലിവിഷൻ സീരിയലുകളുടെയും ഭാഗമായ അദ്ദേഹം ആക്ഷൻ ജാക്സൺ, ഡെത്ത് ഹണ്ട്, ഡെയിഞ്ചറസ് പാഷൻ,ഫ്രൈഡേ ഫോസ്റ്റർ, അമേരിക്കൻ വാർഷിപ്പ്സ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഹോളിവുഡ് താരം അർണോൾഡ് ഷ്വാസ്നെഗർ കാൾ വെതേഴ്സിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. പ്രിഡേറ്റർ എന്ന 1987ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക