കോഴിക്കോട്: കോഴിക്കോട് റോഡരികിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. കാരശേരി വലിയ പറമ്പ്- തൊണ്ടയിൽ റോഡിലാണ് കണ്ടെത്തിയത്. എട്ട് പെട്ടികളിലാക്കിയ 800 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.
സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുക്കം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക