തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില വർദ്ധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇത് സംബന്ധിച്ച് ഫെബ്രുവരി ആറിന് കേന്ദ്രഭക്ഷ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഉത്സവ സീസണിലായിരിക്കും അരിവില വർദ്ധിക്കാൻ സാധ്യത.സബ്സിഡി സാധനങ്ങളുടെ വില വർദ്ധനയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അരിവിലയിൽ വർദ്ധനവുണ്ടായ സാഹചര്യത്തിൽ തെലങ്കാനയിൽ നിന്നും അരി എത്തിക്കാനുള്ള നടപടികൾ നടക്കുകയാണെന്ന് സംസ്ഥാന മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക