എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾക്ക് ടെർമിനൽ മാറ്റം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾക്കാണ് മാറ്റം വരുത്തുന്നത്. ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലേക്കാണ് (ടി -1)ഫെബ്രുവരി 7 മുതൽ സർവീസുകൾ മാറ്റിയിരിക്കുന്നത്.
ഡൽഹി, മുംബൈ സർവീസുകൾ ആണ് ഫെബ്രുവരി 7 മുതൽ ശംഖുമുഖത്തെ ടെർമിനൽ ഒന്നിലേക്ക് മാറുന്നത്. നിലവിൽ ചാക്കയിലെ രാജ്യാന്തര ടെർമിനലിൽ (ടി -2)നിന്നാണ് എയർ ഇന്ത്യയുടെ ഡൽഹി, മുംബൈ സർവീസുകൾ നടത്തുന്നത്. ടി-1ൽ നിന്നും പുറപ്പെടുന്ന സർവീസുകൾ ടി-1ൽ തന്നെയായിരിക്കും എത്തിച്ചേരുന്നത്.
ടെർമിനലുകളിൽ മാറ്റം വരുത്തിയതല്ലാതെ സർവീസുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല. അതേസമയം മറ്റ് എയർലൈനുകൾ നടത്തുന്ന സർവീസുകൾ നിലവിലുള്ളത് പോലെ തന്നെ തുടരും എന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക