വിക്രം ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’. ഏപ്രിലിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂൺ-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഏത് ദിവസമായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ നിർമ്മാതാക്കൾ വ്യക്തത വരുത്തിയിട്ടില്ല. ഇത് രണ്ടാം തവണയാണ് സിനിമയുടെ റിലീസ് നീട്ടിവെയ്ക്കുന്നത്.
ജനുവരി 26നായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന തീയതി. എന്നാൽ പോസ്റ്റ് പ്രൊഡക്ഷനിലെ താമസം കണക്കിലെടുത്ത് ഏപ്രിലിലേക്ക് മാറ്റി വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
പോസ്റ്റ് പ്രൊഡക്ഷൻ-പ്രൊമോഷൻ പരിപാടികൾക്ക് വേണ്ടി ഇനിയും സമയം ആവശ്യമായതിനാലാണ് റിലീസ് വൈകുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക