തെന്നിന്ത്യൻ താരം നയൻതാര, മീരാ ജാസ്മിൻ, മാധവൻ, സിദ്ധാർത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അണിയറ പ്രവർത്തകർ ചിത്രത്തിന്റെ മേക്കിങ് വീഡിയോയും പുറത്തുവിട്ടു.
മീരാജാസ്മിൻ, മാധവൻ, സിദ്ധാർത് എന്നിവർ നീണ്ട 19 വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ടെസ്റ്റ്’. പ്രശസ്ത ഗായിക ശക്തി ശ്രീ ഗോപാലൻ സംഗീതസംവിധായകയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ടെസ്റ്റ്.
‘ആയുധ എഴുത്ത്’ എന്ന മണിരത്നം ചിത്രത്തിൽ മീരാജാസ്മിനും മാധവനും സിദ്ധാർഥും ഒന്നിച്ചഭിനയിച്ചിരുന്നു. ഏപ്രിലിൽ തീയറ്ററുകളിൽ എത്തുന്ന ചിത്രം മനുഷ്യബന്ധങ്ങൾക്കും ക്രിക്കറ്റിനും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്തുകൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക