നെടുമ്പാശ്ശേരി: 33 ലക്ഷം രൂപയുടെ കഞ്ചാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടി.
ബാങ്കോക്കിൽ നിന്നും എത്തിയ വയനാട് സ്വദേശി ഡെന്നിയുടെ പക്കൽ നിന്നുമാണ് കസ്റ്റംസ് 3.299 കിലോ കഞ്ചാവ് പിടികൂടിയത്.
ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മൊത്തം എട്ട് പാക്കറ്റ് കഞ്ചാവുണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക