വളരെ ആരോഗ്യകരമായ ഒന്നാണ് മീൻ എണ്ണ. മീൻ എണ്ണയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് മീനെണ്ണ ഗുളിക. എണ്ണമയമുളള മത്സ്യവിഭവങ്ങളില്‍ നിന്നാണ് ഇവ എടുക്കുന്നുത്.
മീൻ എണ്ണയിൽ 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍ നിന്നും അവയുടെ തോലുകളില് നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. മീനെണ്ണ ഗുളികയുടെ പ്രധാനഗുണങ്ങള്‍ എന്തൊല്ലാമാണെന്ന് നോക്കാം.
വിറ്റാമിന്‍ ഡിയുടെ കുറവുള്ള പലര്‍ക്കും ഡോക്ടര്‍മാര്‍ ഈ ഗുളിക ശുപാര്‍ശ ചെയ്യാറുണ്ട്. അമിത വണ്ണം ഉള്ളവര്‍ ഈ ഗുളികകഴിക്കുന്നത് നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ചീത്ത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. അങ്ങനെ ശരീരഭാരം കുറയുന്നു. ഇവ കഴിക്കുന്നതിലൂടെ ശരീരഘടന നന്നാകുന്നതിന് നല്ലതാണ്.
ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കണ്ണുകള്‍ക്ക് നല്ലതാണ്. കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
കുട്ടികൾക്ക് ദിവസവും ഓരോ മീനെണ്ണ ഗുളിക നൽകുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
അമിതവണ്ണം മിക്കവരേയും അലട്ടുന്ന പ്രശ്നമാണല്ലോ. ശരീരഭാരം കുറയ്ക്കാനും ഏറ്റവും നല്ല പ്രതിവിധിയാണ് മീനെണ്ണ ഗുളിക.
ശരീരഭാരം കൂടി കഴിഞ്ഞാൽ നിരവധി അസുഖങ്ങളാകും പിടിപെടുക. മീനെണ്ണ ഗുളിക കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീര ഘടന മെച്ചപ്പെടുത്തുന്നതിലൂടെ പല അസുഖങ്ങളില്‍ നിന്നും മുക്തി നേടാം.
ബുദ്ധിവർച്ചയ്ക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍.
ചില മാനസിക പ്രശ്നങ്ങള്‍ ഉളളവര്‍ക്ക് ഒമേഗ ഫാറ്റ് കുറവായിരിക്കും. മീന്‍ എണ്ണ കഴിക്കുന്നതിലൂടെ ഇതിന് ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം.
കാഴ്ച ശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് മീനെണ്ണ ഗുളിക.ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വാര്‍ദ്ധക്യത്തിലെ കാഴ്ചയെ മെച്ചപ്പെടുത്തുന്നു. പ്രായമായവർ നിർബന്ധമായും ദിവസവും മീനെണ്ണ കഴിക്കേണ്ടത് അത്യാവശ്യമാണ്.
മീനെണ്ണ ഗുളിക കഴിച്ചാൽ ക്യാൻസർ വരാതെ നോക്കാം. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടല്‍ ക്യാന്‍സര്‍ തുടങ്ങിയ പല തരത്തിലുളള ക്യാന്‍സറിനെ തടയുന്നതിന് ഫിഷ് ഓയില്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നത്.
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഏറ്റവും നല്ലതാണ് മീനെണ്ണ. ജലദോഷം, ചുമ, എന്നീ രോഗങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു. ഇതു കൂടാതെ പനി, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.
ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് മീനെണ്ണ. മീനെണ്ണ സ്ഥിരമായി ഉപയോഗിച്ചാൽ ചര്‍മ്മ രോഗത്തില്‍ നിന്നും മുക്തി നേടുകയും കൂടാതെ ചര്‍മ്മത്തെ മിനുസമുളളതുമാക്കുന്നു.
ദിവസവും ഓരോ മീനെണ്ണ ഗുളിക കഴിച്ചാല്‍ പ്രതിരോധശേഷി വര്‍ധിക്കാന്‍ സഹായിക്കും. ഒപ്പം ബുദ്ധിവികാസത്തിനും ഇവ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക