കോഴിക്കോട്: വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് എൻഐടി കാമ്പസ് ഇന്ന് തുറക്കും.
എൻഐടിയിൽ കാവി ഭൂപട പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിന് പിന്നാലെ കനത്ത പ്രതിഷേധമുയർന്നിരുന്നു. ഇതേ തുടർന്നുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് കാമ്പസ് അടച്ചത്.
ഇതിനുപിന്നാലെ നാലാം വർഷ വിദ്യാർഥി വൈശാഖ് പ്രേംകുമാറിന്റെ സസ്പെൻഷൻ മരവിപ്പിച്ചിരുന്നു. വൈശാഖ് സമർപ്പിച്ച അപ്പീലിൽ അതോറിറ്റി തീരുമാനമെടുക്കുന്നതുവരെ നടപടികൾ പാടില്ലെന്നാണ് നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക