തിരുവനന്തപുരം: ബജറ്റിൽ എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹമെന്നും അതിന് അനുസരിച്ചുള്ള ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
സംസ്ഥാന ബജറ്റ് അവതരണത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക.
”കേരളത്തിനും ഭാവിക്കും നല്ലഗുണമുണ്ടാകുന്ന, സാമ്പത്തിക വികസനം ഉണ്ടാകുന്ന ഇപ്പോൾ നേരിടുന്ന പ്രയാസങ്ങളിൽ നിന്ന് കടന്ന് കൂടുതൽ തൊഴിലവസരങ്ങളൊക്കെ സൃഷ്ടിക്കപ്പെടുന്ന ബജാറ്റാകും. പൊതുവെ സന്തോഷത്തിലാണ്. സമ്മർദം എപ്പോഴും ബജറ്റ് തയ്യാറാക്കുമ്പോൾ ഉണ്ടാകും. എല്ലാംകൂടി കൂട്ടിയോജിപ്പിക്കേണ്ടതല്ലേ, ജനങ്ങൾ അംഗീകരിക്കുന്ന ബജറ്റാകും”- മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക