തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് നിരവധിപേരെ ഇടിച്ചു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്.
ബസ്റ്റാൻ്റിൽ ബസ് കാത്ത് നിന്നവർക്ക് നേരെ ബസ് പാഞ്ഞ് കയറിയാണ് അപകടം.
നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടുവയസായ കുഞ്ഞും ഉണ്ട്. ബസ് നിർത്തുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. രണ്ടു പേരുടെ കാലിന് ഗുരുതര പരുക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക