എസ് ഐ ബിജു പൗലോസ് എന്ന കഥാപാത്രമായി നിവിൻ പോളി നിറഞ്ഞാടിയ ചിത്രം ‘ആക്ഷൻ ഹീറോ ബിജു’ ഇന്നും മലയാളികൾക്ക് പ്രിയങ്കരമാണ്.
ഇപ്പോഴിതാ നിവിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് സമ്മാനിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുയെന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് നിവിൻ പോളി.
നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് തന്റെ പുതിയ സന്തോഷം പങ്കുവെച്ചത്. ആക്ഷൻ ഹീറോ ബിജു ഇറങ്ങി എട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്നേഹത്തിനും പിന്തുണക്കും നന്ദി അറിയിച്ച നടൻ ഏറെ ആവേശത്തോടെയാണ് രണ്ടാം ഭാഗം അനൗൺസ് ചെയ്തിരിക്കുന്നത്.
എബ്രിഡ് ഷൈന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നാണ്.
2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകർക്കൊരുപോലെ ഇഷ്ടപ്പെട്ട ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ശ്രദ്ധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക