തിരുവനന്തപുരം:യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയുടെ സുപ്രധാന യോഗം ഇന്ന് ചേരും. ഒപ്പം മുസ്ലിം ലീഗുമായുള്ള ഉഭയകക്ഷി ചർച്ചയും ഇന്ന് നടക്കും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് യോഗം.
മൂന്നാം സീറ്റെന്ന ആവശ്യത്തിന്മേൽ കെ.പി.സി.സി കൈക്കൊണ്ട നിലപാട് ഇന്ന് ലീഗ് നേതാക്കളെ അറിയിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന വിഷയത്തിൽ ഏറെ പ്രധാനപ്പെട്ട യോഗമാകും ഇന്ന് പൂർത്തിയാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക