തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമ്മിച്ച കേസില്‍ നിര്‍ണായക നീക്കം. പ്രധാന കേസും ക്രൈംബ്രാഞ്ചിന് കൈമാറും. മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന കേസ് ഉടന്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ ഉള്‍പ്പെടെ ഏഴുപേരാണ് കേസിലെ മുഖ്യ പ്രതികള്‍.
മുഖ്യകണ്ണികള്‍ പിടിയിലായതിന് പിന്നാലെയാണ് പുതിയ നീക്കം. പ്രോസിക്യൂഷന് നിയമോപദേശം ഉണ്ടായിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാത്തത് ചർച്ചയായിരിന്നു. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഡിഐജി വി ജയനാഥിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഡിവെഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണത്തിലെ സംഘത്തലവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക