ന്യൂഡൽഹി: പഴയതും ഇനി ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മാറ്റാൻ പദ്ധതിയുമായി റെയിൽവേ മന്ത്രാലയം.
വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്.
റെയിൽവേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകൾ പ്രവർത്തിക്കുക.
ഹോട്ടൽ മേഖലയിലെ പ്രശസ്ത ബ്രാൻഡുകളാണ് ട്രെയിൻ കോച്ചുകളിലെ റസ്റ്റോറന്റ് പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാകും റസ്റ്റോറന്റ് സജ്ജമാക്കുക.
ഒരേസമയം 48 പേരെ വരെ ഇതിൽ ഉൾക്കൊള്ളും. രുചികരമായ നോർത്ത്, സൗത്ത് ഇന്ത്യൻ ഭക്ഷണം ഇവിടെ ലഭ്യമായിരിക്കും. മുംബൈ അന്ധേരി റെയിൽവേ സ്റ്റേഷനിൽ വെസ്റ്റേൺ റെയിൽവേ ഇത് വിജയകരമായി നടപ്പിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക