ഹൈദരാബാദ്: പുരാണേതിഹാസത്തെ അടിസ്ഥാനപ്പെടുത്തി പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത ഹനുമാന് തെലുങ്കില്‍ നിന്നുള്ള വമ്പിച്ച ഹിറ്റ് ചിത്രമായിരുന്നു. തെലുങ്ക് നാടുകളില്‍ മാത്രം അല്ല ഇന്ത്യന്‍ ബോക്സോഫീസില്‍ മൊത്തം ചിത്രം വൻ വിജയം നേടി. തേജ്ജ സജ്ജ നായകനായി ജനുവരി 12ന് റിലീസ് ചെയ്ത ചിത്രമാണ് ഹനുമാൻ.
ഇരുപത് ദിവസത്തില്‍ ചിത്രം ആഗോള ബോക്സോഫീസില്‍ 250 കോടിയിലേറെ കളക്ഷൻ നേടി. ഇതില്‍ തന്നെ ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം 200 കോടി കടന്നു. ഈ നേട്ടം കൈവരിക്കുന്ന 2024ലെ ഏറ്റവും ആദ്യ ഇന്ത്യന്‍ ചിത്രം എന്ന നേട്ടം ഇതോടെ ഹനുമാൻ സ്വന്തമാക്കി. എന്നാൽ ടോളിവുഡിലെ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ കഴിഞ്ഞ 92 കൊല്ലമായി ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന അവസരമാണ് സംക്രാന്തി. ജനുവരി മധ്യത്തിലെ ഈ ഡേറ്റുകള്‍ക്ക് ടോളിവുഡില്‍ വലിയ പ്രധാന്യമാണ് . ഇത്തരത്തില്‍ ടോളിവുഡ് ചരിത്രത്തില്‍ സംക്രാന്തിക്ക് റിലീസ് ചെയ്ത് ഏറ്റവും വലിയ വിജയം നേടിയ ചിത്രം ആയിരിക്കുകയാണ് ഹനുമാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക